അപ്പോളോ 11 ചാന്ദ്രദൗത്യവും കുറെയധികം ചോദ്യങ്ങളും

“എടോ ങ്ങക്ക് ഞങ്ങള് ചന്ദ്രനിൽ പോയ കഥയറിയോ? ഒരൂസം വൈന്നേരം ഞാനും മ്പ്ടെ ആംസ്ട്രോങ്ങനും കോളിനും ഒക്ക്യായിട്ട് ചായ കുടിച്ചോണ്ടിരിക്യാരുന്നു. അന്നേരം ഞാനേണ് എടോ ആംസ്ട്രോങ്ങനേ , മ്പ്ള്ക്ക്‌ ങ്ങനെ ഇരുന്നാൽ മത്യോ, എടേങ്കിലും പോണ്ടേന്ന് ചോയിച്ചേ. നീലാന്ന് വിളിക്കണെ മൂപ്പർക്ക് ഇഷ്ട്ടല്ല… (Moon Landing Hoax Debate).

Moon Landing Hoax Debate

ചാന്ദ്രദൗത്യം കബളിപ്പിക്കലോ?

ഈ ആംസ്ട്രോങ്ങൻ ഇല്ലേ, പേരുപോലെ തന്ന്യാ… കൈക്കൊക്കെ ഭയങ്കര ബലമാ… പക്ഷെ ന്റത്രേം വരൂല… ഞാനീ ഇമ്മിണി വല്യ ജുദ്ധബീമാനമൊക്കെ ഓടിച്ചുനടക്കണ ആളല്ലേ…

ഞാൻ അപ്പൊത്തന്നെ മ്പ്ടെ പ്രസിഡന്റിനെ വിളിച്ചു ചോയിച്ചു. എടാ പോടാ ബന്ധാണെന്ന്. മൂപ്പരാ പറഞ്ഞെ ങ്ങള് മൂണിലേക്ക് വിട്ടോളീന്ന്. വണ്ടി അയക്കാന്ന്. ചെലവൊക്കെ മൂപ്പരുടെ വക… എഴുതിയെടുത്തോളീന്ന്…

അങ്ങനെ ഞങ്ങള് മൂന്നേരും അപ്പോളോന്ന വണ്ടീല് ഒറ്റപ്പോക്കാ… അപ്പോളല്ല… വണ്ടീന്റെ പേരാടോ അപ്പോളോന്ന്. എവിടാണ് പോയത്… മ്പ്ടെ മൂണിലേക്ക്… എടോ മ്പ്ടെ ചന്ദ്രനിലേക്കെന്ന്…

മ്പ്ടെ കോളിനെ വണ്ടീലിരുത്തി ഞാനും ആംസ്ട്രോങ്ങനും ചന്ദ്രനിലിറങ്ങി കുറേക്കറങ്ങി, കൊടീം നാട്ടി, പരീക്ഷണോം നടത്തി, ചെറിയേ ഫോട്ടോഷൂട്ടും നടത്തി… പിന്നെ ബോറടിച്ചപ്പം പത്തിരുപത്തിരണ്ടു കിലോ പാറേം മണ്ണും ഒക്കെ സംഘടിപ്പിച്ചു തിരിച്ചിങ്ങട്ട് പോന്നു.

ഇവ്ടെ വന്നപ്പളല്ലേ രസം… ഇതങ്ങ് ഭയങ്കര വാർത്തയായില്ലേ… പിന്നെ ഞങ്ങളെ എല്ലാരൂടെ പൊക്കിയെടുത്ത്…. ഭയങ്കര രസായില്ലേന്ന്…

അപ്പോഴാ കുറേ അവന്മാർ ഓരോ കുനഷ്ട്ട് ചോദ്യോം ആയിട്ട് വന്നേ…. ങ്ങള് ശരിക്കും ചന്ദ്രനിൽ പോയോന്നൊക്കെ…

റേഡിയേഷൻ, നക്ഷത്രങ്ങൾ, വായു… ചോദ്യങ്ങൾ അനവധി..

ഒരുത്തൻ ചോദിക്കാ… ഭൂമീടെ ചുറ്റും മുറ്റു റേഡിയേഷൻ അല്ലേ… സൂട്ടൊക്കെ അതിനു പറ്റീതാരുന്നോ എന്ന്. എനിക്ക് വന്ന ദേഷ്യത്തിന്…. വെള്ള സൂട്ടൊക്കെ ഇട്ട് നൂറേ നൂറിൽ പോയ ഞങ്ങക്കാ റേഡിയേഷൻ ഏൽക്കുന്നേ… അതും ങ്ങടെ വണ്ടിയൊക്കെ അലൂമിനിയം വെച്ച് പൊതിഞ്ഞേക്കുവാ… അല്ല, പറയുമ്പം എല്ലാം പറയണോല്ലോ… ഈ എക്സ്റേ എടുക്കില്ലേ, അമ്മാതിരി ഒരു ചെറിയ റേഡിയേഷൻ ഒക്കെ തോന്ന്യാരുന്നു… അതിപ്പോ ഒരീടത്ത് പോമ്പം അങ്ങനൊക്കെ തന്ന്യാണ്.

അപ്പം വേറൊരുത്തൻ ചോദിക്യാ… ങ്ങള് അവിടെ ഫോട്ടോ എടുത്തപ്പോൾ അവിടത്തെ ആകാശത്തു നക്ഷത്രങ്ങളെ ഒന്നും കണ്ടീലാലോന്ന്…

അതിപ്പ എന്താ പറയുക… എടോ ഈ ചന്ദ്രന്റെ തറയൊക്ക ഞങ്ങള് ചെന്ന സമേത്ത് ഭയങ്കര തിളക്കാരുന്നു. ഫോട്ടോ എടുക്കാൻ പാടുപെട്ടു. ഹസ്സൽബ്ലാഡ് 500EL കാമറ ഉണ്ടാരുന്നോണ്ട് രക്ഷപെട്ടതാ. ചെറിയ അപ്പേർച്ചറില്, എക്സ്പോഷറൊക്കെ കുറച്ചാ ഫോട്ടോ എടുത്തത്… നക്ഷത്രങ്ങളെ ഒന്നും അയില് കിട്ടൂല്ല… അതിപ്പം ഭൂമീലും അങ്ങനൊക്കെ തന്യാ. പക്ഷേങ്കില് ആ കാമറ ആടെ കളഞ്ഞുപോയി. ഫോട്ടോ എസ്-ബാൻഡിലൂടെ ഭൂമിലോട്ട് നേരെത്തെ അയച്ചോണ്ട് കൊഴപ്പമില്ല.

പിന്നേം അങ്ങ് ചോദ്യങ്ങളാ… വായു ഇല്ലാത്ത ചന്ദ്രനിൽ എങ്ങനെ ങ്ങള് കുത്തിയ കൊടി പറക്കണേന്ന്…

അത് ബഹുരസാ… ഞങ്ങക്ക് നേരത്തെ അറിയാർന്നു ആടെ വായു ഇല്ലാന്ന്… ഞങ്ങള് രണ്ടു വടീയായിട്ടാ ഇവ്ട്ന്ന് പോയത്… ഒരെണ്ണം തറേലും കുത്തി. ഒരെണ്ണം കൊടീല് അറ്റത്തും വച്ച്. അതാണ് കൊടി വടിയായിട്ട് നിന്നേ. പക്ഷേങ്കില് ആ ആംസ്ട്രോങ്ങൻ കൊടി തറേക്കുത്തിയപ്പം കുലുക്കിക്കളഞ്ഞു. ആടെ വായു ഇല്ലാലോ… കുറച്ചുനേരം അത് കുലുങ്ങിക്കോണ്ടിരുന്നു… അതാണ് കൊടി പറന്നപോലെ തോന്നീത്.

അല്ല ആ നിഴലൊന്നും ശരിയല്ലാലോ… വല്ലാതൊക്കെ ഇരിക്കുന്നല്ലോ… അതെന്താണ്…കൊടീടെ നിഴലും…

എടോ ഞങ്ങൾ നിന്ന സ്ഥലമൊക്കെ മൊത്തം കുണ്ടും കുഴീമാണെന്ന്. മറ്റേ സൂര്യന്റെ ലൈറ്റ് വരുമ്പോ നിഴലൊക്കെ കുണ്ടിലും കുഴീലുമൊക്കെ വീണല്ലേ വരുന്നത്.. അതാണ്… പോയ ഞങ്ങക്കാണോ അതോ… പിന്നെ കൊടീടെ നിഴല്. കൊടിക്ക് എവിടെയാടോ കനം… പിന്നെങ്ങനാ ഫോട്ടോയില് നിഴല് വരുന്നേ…വീഡിയോ കാണ്, അതില് കൊടീടെ നിഴലും ഉണ്ടല്ലോ… എന്തൊക്കെ മണ്ടൻ ചോദ്യങ്ങളാ…

ചോദ്യങ്ങൾ തുടരുന്നു…

നിങ്ങളപ്പം നേരെ വണ്ടി കൊണ്ട് ലാൻഡ് ചെയ്തോ… വല്ല കുണ്ടിലും പോയീരുന്നെങ്കിലോ…

എടോ ഞങ്ങളൊക്കെ ജുദ്ധബീമാനം പറത്തുന്നോരാ. ഒരു കുഴപ്പോമില്ല. ങ്ങൾ സ്പീഡ് കുറച്ചല്ലേ ലാൻഡ് ചെയ്തത്. ലാൻഡ് ആകുന്നതിന് മുമ്പേ വണ്ടീടെ കാറ്റടിച്ച് പൊടിയൊക്കെ പറന്നങ്ങുപോയി. പിന്നെ നോക്കിയെപ്പോ എന്താ കണ്ടേ? അല്ല എന്താ കണ്ടേ?… പാറ… നല്ല കട്ടിപ്പാറ… പാറപ്പുറത്ത് വണ്ടി സുഖായിട്ട് നിർത്തിക്കൂടെ… പുകക്കുഴലിനൊന്നും അത്ര ശക്തി ഇല്ലാത്തോണ്ട് ഒരു കുഴപ്പോം ഇല്ലാരുന്നെടോ…

Apollo moon landing expense report

അല്ല… വണ്ടി കൊണ്ട് നിർത്തിയപ്പം അവിടെ മൊത്തം പൊടി പറന്നു കാണുമല്ലോ… ഇല്ലേ….

ഏയ്… എടോ അവിടെ വായു ഒന്നുമില്ലടോ… അപ്പം എങ്ങനാ പൊടി ഒത്തിരി പറക്കുന്നേ. ചന്ദ്രനിൽ ഈ ഗ്രാവിറ്റീന്ന്‌ പറയുന്ന സാധനം കുറവല്ലേ… അതുകൊണ്ടു ഇമ്മിണി പൊടി പറന്നാലും അത് ഠപ്പേന്ന് താഴെ വീഴും. മനുഷ്യൻ മാത്രമേ ഇങ്ങനെ പൊങ്ങി പൊങ്ങി…പൊടി അങ്ങനെ പൊങ്ങത്തില്ല… നല്ല രസാടോ… ഞാനും ആംസ്ട്രോങ്ങനും എത്രനേരം അങ്ങനെ പൊങ്ങിപ്പൊങ്ങി കളിച്ചെന്നറിയാവോ…

പിന്നേം ഓരോരോ ചോദ്യങ്ങളാ… ഉത്തരം പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു… നാസെന്റെ ഫണ്ടിന്റെ കാര്യോം, അമേരിക്കേൻറെ വിയറ്റ്‌നാം ജൂദ്ധങ്ങടെ കാര്യോം, മ്പ്ടെ സോവ്യറ്റുമായുള്ള മൽസരോം, അവരുടെ അന്നത്തെ കഴിവും, ഹബ്ബിൾ ടെലിസ്കോപ്പ് ഒക്കെ എന്നോട് ചോദിച്ചിട്ടെന്താ… പോയി പ്രസിഡന്റിനോട് ചോയിക്കാൻ പറഞ്ഞു. ഞങ്ങടെ വണ്ടീടേം മെഷീന്റേം ബ്ലൂ പ്രിന്റോ, ഡിസൈനോ, ടെലിമെട്രി ടേപ്പോ ഒക്കെ കാണാനില്ലേന്നും പറഞ്ഞ് കുറേപ്പേർ ബഹളം. അല്ല… അതൊക്കെ എന്നോട് ചോയിച്ചിട്ടെങ്ങനാ… ഞാനാണോ എല്ലാം നോക്കണേ… പോയി നാസേൽ ചോയിക്കെടോ…

ചാന്ദ്രദൗത്യം സെറ്റിട്ട് ഷൂട്ട് ചെയ്തതോ?

ങ്ങള് വണ്ടി മാത്രം വിട്ട് ബാക്കി ഇവിടെ സിൽമാ പിടിക്കണപോലെ ചെയ്തതല്ലേന്നൊരു ചോദ്യം… മറ്റേ സ്റ്റാൻലി കുബ്രിക്ക് അല്ലെ അത് സംവിധാനം ചെയ്തേന്ന്… ഓന്റെ ചോദ്യം… ഓനെ എന്റെ കയ്യിലൊന്ന് കിട്ടണം…

പക്ഷേങ്കില് വേറൊരു വല്യ രസോണ്ടാർന്ന്… ങ്ങള് ചന്ദ്രനീന്ന് തിരിച്ച് വന്നില്ലേ… കടലീന്ന് ങ്ങളേ പൊക്കി ഹോണോലുലു ബീമാനത്താവളത്തീ കൊണ്ടുപോയി… ഇമിഗ്രേഷൻ എന്ന പറേണ എടപാടില്ലേ, അത് ചെയ്യണോന്ന്…

പിന്നെ ഫോമൊക്കെ എഴുതിക്കൊടുത്തു, ചെലവുകായുടെ കണക്കും കൊടുത്തു കൊറെയീസം ക്വാറന്റീനും ഒക്കെ ഇരുന്നിട്ടാ ങ്ങളെ വിട്ടത് തന്നെ… ഞാൻ ഫോട്ടോ കാണിക്കാം…

അതെന്തിനാ ക്വാറന്റൈൻ…

അതേ… ആരും ഇല്ലാത്തിടത്തൂന്നല്ലേ ങ്ങള് വന്നത്… രോഗാണു വല്ലോം ദേഹത്തു കൂടിയാലോ എന്നൊരു പേടി എല്ലാരിക്കും. ഇല്ലാന്ന് ഞാൻ പറഞ്ഞതാ… കേക്കണ്ടെന്ന്…”

Apollo moon landing expense report

<<< യിനി ങ്ങള് പറ.. അറുപത്തൊമ്പതിൽ ചന്ദ്രനീൽ പോയീട്ടുണ്ടോ.. അതോ ഇല്ലിയോ… ഞാൻ ആകെ കൺഫ്യൂഷനിലാ… ഒള്ളതാരിക്കും… ല്ലേ… നാസേന്റെ ഡീബങ്കിങ് കഥയൊക്കെ ഇമ്മിണി മുറ്റാ. യോജിപ്പുള്ളോരും ഇല്ലാത്തോരും തമ്മില് ജുദ്ധമല്ലേ.. ജുദ്ധം >>>

✍️ ജയൻ കൂടൽ

Profile: https://www.facebook.com/jayan.koodal.siju/

Website: ജയൻ കൂടൽ

Summary: Moon Landing Hoax Debate

Apollo 11 was the first manned mission to land on the Moon, with astronauts Neil Armstrong and Buzz Aldrin walking on its surface on July 20, 1969. The mission, hailed as a monumental achievement in space exploration, faced skepticism from other theorists who claimed it was faked by NASA. Critics pointed to anomalies like the waving flag, lack of stars in photos, and unusual shadows as evidence. NASA has tried to consistently debunked these claims, citing physics and photography explanations. However, despite overwhelming scientific consensus and evidence, some unanswered questions and public doubts persist, fueling ongoing debate about the Moon landing’s authenticity.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!