അരിയന്നൂർ ഹരികന്യകാക്ഷേത്രം

ഗുരുവായൂർ – ചൂണ്ടൽ സംസ്ഥാനപാതക്ക് അടുത്ത് ഒരു കുന്നിന്റെ മുകളിലായാണ് അരിയന്നൂർ ഹരികന്യകാക്ഷേത്രം. മോഹിനിയാണ് പ്രധാനപ്രതിക്ഷ്ഠ. മഹാവിഷ്ണുവിന്റെ കന്യകാവതാരം. പല പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. (Ariyannur Harikanyaka Temple Kerala).

Ariyannoor Harikanyaka temple guruvayoor

മോഹിനി പ്രതിഷ്ഠയും ക്ഷേത്ര പ്രത്യേകതകളും

കരിമരുന്നുപ്രയോഗം ഇല്ലാത്ത ക്ഷേത്രം. ആനകളെ എഴുന്നെള്ളത്തിന് ഉപയോഗിക്കാം, എന്നാൽ കൊമ്പന്മാരെ പറ്റില്ല. കിരീടം ഉള്ള ഒരു കലാരൂപങ്ങൾക്കും ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. മോഹിനീ പ്രതിക്ഷ്ഠയും ശാസ്താ പ്രതിക്ഷ്ഠയും ഒന്നിച്ചാണ് ശ്രീകോവിലിനുള്ളിൽ ഉള്ളത്. ശീവേലിക്കും ആറാട്ടിനും മുന്നിലും പിന്നിലും വിളക്ക് പിടിക്കേണ്ടത് സ്ത്രീകളാണ്.

പെരുംതച്ചനാണ് ഈ ക്ഷേത്രം പണിതതെന്നും ലെവൽ നോക്കിയതിലെ പണിക്കുറ്റം ഉളി വെച്ച് പരിഹരിച്ചെന്നും കേട്ടിരുന്നു. ശ്രീകോവിലിന്റെ നാലുവശത്തും ചെങ്കല്ലിന്റെ ഇടയിൽ ഉളി പോലെയുള്ള ലോഹവസ്തു വെച്ചിരിക്കുന്നതായി കാണാം. വാസ്തു രീതിയിൽ പറഞ്ഞാൽ അധിഷ്‌ഠാനത്തിലെ കുമുദം ഭാഗത്തിന് അടിയിലായി.

അഞ്ജനശിലയിലാണ് വിഗ്രഹം ചെയ്തിരിക്കുന്നത്. പഞ്ചലോഹത്തിന്റെ ഗോളക ഉപയോഗിച്ചിട്ടുണ്ട്. 1945 ന് മുൻപ് ക്ഷേത്രത്തിൽ അക്രമം നടന്നെന്നും വിഗ്രഹത്തിന് കേടുപാട് പറ്റിയെന്നും 45 ൽ നടന്ന ദേവപ്രശ്ന പരിഹാരമായാണ് ഗോളക ഇറക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാരം ഇരിക്കൽ എന്നൊരു ചടങ്ങ് ഈ ക്ഷേത്രത്തിലുണ്ട്. കാർത്തികനാളിൽ, എല്ലാമാസവും. വൃശ്ചിക കാർത്തികയിൽ വാരസദ്യയും.

Ariyannoor Harikanyaka temple kerala

ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം

കേരളത്തിലും, ഭാരതത്തിലും മോഹിനിക്കായി പല ക്ഷേത്രങ്ങളും ഉണ്ടെങ്കിലും അരിയന്നൂർ ഹരികന്യക ക്ഷേത്രം അവയിൽ നിന്നും വളരെ വ്യത്യാസമുള്ളതാണ്. അതേപോലെ മനോഹരമായ ഘടനയും, കൊത്തുപണികളും, ചുവർചിത്രങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളും.

Ariyannoor Harikanyaka temple guruvayoor

പതിന്നാലാം നൂറ്റാണ്ടിലേതാണ് ഈ ക്ഷേത്രം എന്നാണ് പലയിടത്തും എഴുതപ്പെട്ടിട്ടുള്ളത്. എന്നാൽ അതെങ്ങനെ ശരിയാകും എന്നറിയില്ല. പതിന്നാലാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ചന്ദ്രഹാസ മണിപ്രവാളത്തിൽ ഈ ക്ഷേത്രവിഗ്രഹത്തെ വണങ്ങുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല പെരുംതച്ചന്റെ ഏറ്റവും മൂത്ത സഹോദരനായ മേഴത്തോൾ അഗ്നിഹോത്രിയുടെ കാലം നാലാം നൂറ്റാണ്ട് ആണെന്നും ചരിത്രകാരന്മാർ പറയുന്നു. അപ്പോൾ പെരുംതച്ചന്റെ കാലം നാലാം നൂറ്റാണ്ടിന്റെ അവസാനമോ, അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭമോ ആകാം.

✍️ ജയൻ കൂടൽ

Profile: https://www.facebook.com/jayan.koodal.siju/

Website: ജയൻ കൂടൽ

Summary: Ariyannur Harikanyaka Temple Kerala

The Ariyannoor Harikanyaka Temple, situated on a hilltop near the Guruvayoor-Chundal highway, uniquely features Mohini, Vishnu’s virgin form, as the primary deity, sharing the sanctum with Shasta. Distinct practices include the absence of fireworks and prohibition of crowned art forms inside, while non-tusker elephants are permitted for processions where women traditionally hold lamps. Legend credits the temple’s construction to the master craftsman Perumthachan, with visible chisel placement. The Anjanashila idol received a Panchaloha covering post-1945 damage. The temple, known for its architecture and art, is often dated to the 14th century.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!