കവിത: മാനിനിയാം ഭാരതം…

1.

പ്രാവിൻ ചിറകിൽ ഞാൻ കുറിച്ചീടും,

പോരിൻ നിഴൽ വീഴും കടംകഥകൾ,

എഴുത്തിൻ നഖങ്ങളിലണിയും വർണ്ണം,

അഴലൂറും രക്തസാഗരങ്ങൾ.

2.

ചരിത്രത്തിൻ ഉടലിലൂടൊഴുകിയ,

ചോരത്തുള്ളികൾ തീർത്ത ചാലുകൾ,

എങ്കിലും, വജ്രായുധമല്ലെൻ മാർഗ്ഗം,

വീണതൻ നാദമാണെൻ വാഗ്ദാനം.

3.

ഭീകരതയ്ക്ക് മുന്നിൽ മൗനമില്ല,

സിംഹത്തിൻ ഗർജ്ജനമാണെൻ താളം,

അതിക്രമങ്ങൾക്ക് വഴങ്ങില്ലൊരിക്കലും,

ഭാരതമെന്ന ശക്തിതന്നാണെൻ മറുപടി.

4.

ഇരുളിൻ നാളിൽ പകയെരിയുമ്പോൾ,

അതതിരുകൾക്കിപ്പുറം കണ്ണീർ വീഴ്ത്തുമ്പോൾ,

വഹ്നിജ്വാലയിൻ മാർഗ്ഗേ പോകേണ്ടി വന്നീടിലും,

ഞാനാകും ഭാരതം മാനിനിയായിനിൽക്കും.

✍️ ജയൻ കൂടൽ

Profile link: https://www.facebook.com/jayan.koodal.siju/

Website: https://jkdrive.in/

Summary: India Pak Conflict Pahalgam

ഈ വരികൾ ചരിത്രത്തിലെ സംഘർഷഭരിതമായ ഏടുകളെയും, ദുരിതപൂർണ്ണമായ രക്തച്ചൊരിച്ചിലിനെയും ചിത്രീകരിക്കുന്നു. സമാധാന പ്രതീകമായ പ്രാവിന്റെ ചിറകുകൾ പോലും യുദ്ധത്തിന്റെ നിഴൽ വീഴുന്ന കഥകളാണ് പറയുന്നതെന്നും അതെഴുതുന്ന വിരലുകളിലെ നഖങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് രക്തസാഗരങ്ങളാണെന്നും ഈ കവിതയിൽ സൂചിപ്പിക്കുന്നു.

India Pak Conflict Pahalgam

ചോരത്തുള്ളികൾ തീർത്ത ചാലുകളിലൂടെ ചരിത്രം ഒഴുകി നീങ്ങിയെന്ന് ഓർമ്മിപ്പിക്കുമ്പോൾ തന്നെ, ഈ യാഥാർത്ഥ്യങ്ങളെ നേരിടാൻ അക്രമത്തിന്റെ പാതയല്ല തിരഞ്ഞെടുക്കുന്നത്. പകരം, വീണയുടെ നാദം പോലെ സമാധാനപരവും സാംസ്കാരികവുമായ ഒരു സമീപനത്തിനാണ് ഊന്നൽ നൽകുന്നത് എന്ന് പറയുന്നു.

ഭീകരതയ്ക്ക് മുന്നിൽ നിശബ്ദത പാലിക്കില്ലെന്നും, സിംഹത്തിന്റെ ഗർജ്ജനം പോലെ ശക്തമായൊരു പ്രതികരണമുണ്ടാകുമെന്നും ഇത് വെളിപ്പെടുത്തുന്നു. അതിക്രമങ്ങൾക്ക് ഒരിക്കലും വഴങ്ങില്ലെന്നും, ഭാരതത്തിന്റെ ആന്തരിക ശക്തിയാണ് ഈ പ്രതികരണത്തിന്റെ അടിസ്ഥാനമെന്നും ദൃഢമായി പ്രഖ്യാപിക്കുന്നു.

ഇരുളിന്റെ നാളുകളിൽ അപ്പുറത്ത് എരിയുന്ന പക, അതിരുകൾക്കിപ്പുറം കണ്ണീർ വീഴ്ത്തുമ്പോൾ, അഗ്നിജ്വാലയിലൂടെ കടന്നുപോകേണ്ടി വന്നാലും, ഭാരതം തന്റെ മാനം കാത്തു മാനിനിയായി നിലകൊള്ളുമെന്ന അടിയുറച്ച നിലപാടാണ് ഇവിടെ വ്യക്തമാക്കുന്നത്.

English Summary: India Pak Conflict Pahalgam

Lines in this poem depicts history’s violent conflicts, blood-soaked past, and enduring horrors. It advocates for a peaceful, cultural response over aggression, vowing to confront terror with the roar of a lion, not silence. India will uphold its dignity through any ordeal.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!