ഇന്ത്യൻ റുപ്പീ (₹) ചിഹ്നവും ദ്രാവിഡ വാദവും!

ഇന്ത്യൻ രൂപക്ക് പൊതുവായ ഒരു ചിഹ്നം വേണമെന്ന ആശയത്തെ മുൻനിർത്തി, 2009 മാർച്ചിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മത്സരത്തിൽ അഞ്ച് പേരാണ് അവസാന റൗണ്ടിലേക്ക് എത്തിച്ചേർന്നത്. ഇന്ത്യൻ റുപ്പിയുടെ ചിഹ്നം ഇന്ത്യൻ ധാർമ്മികതയും സംസ്ക്കാരവും നിഴലിക്കുന്നതാകണം എന്നാണ് അന്ന് പ്രണബ് മുഖർജി പറഞ്ഞ വാക്കുകൾ. (Rupee Symbol Controversy in Tamil Nadu).

Indian rupee symbol

ഇന്ത്യൻ റുപ്പി ചിഹ്നം – ചരിത്രം

3,331 ചിഹ്നങ്ങൾ ആണ് ആദ്യറൗണ്ടുകളിൽ മത്സരിച്ചത്. നന്ദിത മെഹ്‌റോത്ര, ഡി. ഉദയകുമാർ, ഷാരൂഖ് ഇറാനി, ഹിതേഷ് പത്മശാലി, ഷിബിൻ കെ കെ എന്നിവരുടെ ചിഹ്നങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. 2010 ജൂലൈയിൽ വിജയി ആയത് ഡി. ഉദയകുമാർ ഡിസൈൻ ചെയ്ത ചിഹ്നവും. ഷിബിൻ കെ കെ എന്നയാൾ മലയാളിയാണ്. തലശ്ശേരിക്കാരനായ കമ്പ്യൂട്ടർ അദ്ധ്യാപകൻ.

തമിഴ് നാട്ടിൽ DMK യുടെ ഋഷിവന്ധ്യം (ഇരിസിവന്തിയം) മുൻ MLA ആയിരുന്ന എൻ.ധർമ്മലിംഗത്തിന്റെ മകനാണ് ഉദയകുമാർ. IIT യിൽ ഗവേഷണവും അധ്യാപനവും നടത്തുന്ന ഇദ്ദേഹം തന്നെയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ലോഗോയും ഡിസൈൻ ചെയ്തത്. രൂപയുടെ ചിഹ്നത്തിന് അദ്ദേഹത്തിന് 250,000 രൂപ അവാർഡായി ലഭിച്ചിരുന്നു.

രൂപയുടെ ചിഹ്നവും തമിഴ്നാടിന്റെ പുതിയ നീക്കവും

ഡി. ഉദയകുമാർ എന്ന പച്ചത്തമിഴൻ ഡിസൈൻ ചെയ്ത്, ലോകമെമ്പാടും പ്രചരിച്ച്, എല്ലാ അവശ്യ ഡോക്യൂമെന്റുകളുടെയും ഭാഗമായ ഒരു ചിഹ്നത്തിന്റെ മുകളിൽ, ഒരു രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽ പുതു ഫെഡറലിസം കളിക്കുന്ന സ്റ്റാലിൻ അവർകൾ അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമാക്കുന്നത്. വിഷയം ചിഹ്നമല്ല, രാഷ്ട്രീയമാണ് എന്ന് എല്ലാവര്ക്കും അറിയാം.

Rupee Symbol Controversy in Tamil Nadu

നാം “രൂ” ഉപയോഗിച്ചിട്ടുണ്ട്. തമിഴൻ “രുപായി” അഥവാ “രു” ഉപയോഗിച്ചിട്ടുണ്ട്. ഈ അടുത്തകാലത്തുവരെ ഇത്തരം സിംബലുകളെല്ലാം ഉപയോഗിക്കപ്പെട്ടതാണ്. ഇനി തുടർന്നും ഉപയോഗിച്ചാലും തെറ്റ് എന്ന് പറയുന്നതും ശരിയാകില്ല. പക്ഷേ ലോഗോ ഉപയോഗിക്കേണ്ട സന്ദർഭത്തിൽ അംഗീകരിക്കപ്പെട്ടത് തന്നെ ഉപയോഗിക്കണം.

സ്റ്റാലിന്റെ ലക്ഷ്യം വിഘടനവാദമോ?

പക്ഷെ സംസ്ഥാന-കേന്ദ്ര പോരിനിടെ മനഃപൂർവ്വം ഇങ്ങനൊരു മാറ്റം കൊണ്ടുവരുന്നത്, അതും ലോഗോ ആയി, വിഘടനവാദം പ്രോത്സാഹിപ്പിക്കലാണ് എന്ന് എല്ലാവർക്കും മനസ്സിലാകും, പ്രത്യേകിച്ച് സ്റ്റാലിൻ നടത്തിയിട്ടുള്ള വാർത്താ സമ്മേളനങ്ങൾ കണ്ടിട്ടുള്ളവർക്ക്. 2024-25 ൽ “₹” ചിഹ്നം ഉപയോഗിക്കുകയും 2025 -26 “ரூ“ ചിഹ്നമായി മാറ്റുകയും ചെയ്തതിലെ കുത്തിതിരിപ്പ് ആണ് ചർച്ചയിൽ.

ഫെഡറൽ സംവിധാനങ്ങളിൽ വീഴ്ച സംഭവിക്കുകയോ, രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയോ വന്നാൽതന്നെ ഫെഡറലിസത്തിൽ നിന്നുകൊണ്ടുതന്നെയാണ് രാഷ്ട്രീയപരമായും, നിയമപരമായും പോരാടേണ്ടത് എന്നുള്ള അടിസ്ഥാന രാഷ്ട്രീയ ചിന്തകൾ പോലുമില്ലാത്ത ഒരു നേതാവ് സ്വന്തം കുടുംബത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക ഭദ്രതക്കുവേണ്ടി ഒരു കൂട്ടം ജനങ്ങളെ ഭ്രാന്തമായ ജല്പനങ്ങളിലൂടെ വശത്താക്കി അരാജകത്വം വരുത്തിവെക്കുന്ന നടപടികളാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. ലജ്ഞാവഹം.

സ്റ്റാലിൻ എന്ന പേര് അദ്ദേഹം മാറ്റുമായിരിക്കും. M.K. തർമ്മവേലൻ എന്നോ M.K. ചിന്നദുരൈ എന്നോ മറ്റോ. ഒരു പക്ഷെ പരിയേറും പെരുമാൾ ആയിരിക്കും കൂടുതൽ യോജിക്കുക. കുതിരപ്പുറത്തിരിക്കുന്ന പ്രഭു! നാളെ തമിഴ് കറൻസിയും അച്ചടിക്കുമായിരിക്കും.

ദ്രാവിഡ വാദം: ചരിത്രവും വർത്തമാനവും

1963 വരെ നിലനിന്നിരുന്ന ദ്രാവിഡനാടിന് വേണ്ടിയുള്ള വാദങ്ങൾ വിഭജനവാദമായി കേന്ദ്ര സർക്കാർ കാണാൻ തുടങ്ങിയപ്പോൾത്തന്നെ മാളത്തിലൊളിച്ചവർ ആണ് ഇക്കൂട്ടർ. അല്ലെങ്കിൽത്തന്നെ തമിഴ്നാടിന്, അതായത്, അവരുടെ സർക്കാരുകൾക്ക് / പാർട്ടികൾക്ക് ദ്രാവിഡ വാദം ഉയർത്താൻ എന്താണാവകാശം.

എത്രയോ കാലങ്ങളായി തമിഴർ അല്ലാത്തവരുടെ കൈയ്യിലാണ് ആ നാട്. കാമരാജിനെ ഒഴിച്ച് നിർത്തിയാൽ. ശ്രീ പ്രകാശം മുതൽ സ്റ്റാലിൻ വരെ! ദ്രാവിഡ പാർട്ടികളുടെ രൂപീകരണം തന്നെ ദേശനീതിക്ക് വേണ്ടിയുള്ള പോരാട്ടം എന്ന ഏറ്റവും വലിയ വഞ്ചന ആയിരുന്നില്ലേ. തമിഴ് നാടിന്റെ സ്വത്വത്തെതന്നെ മറച്ചുപിടിച്ചാണ് ഇന്നത്തെ നിലവിലില്ലാത്ത ദ്രാവിഡചിന്തകൾ മനുഷ്യമനസ്സിലേക്ക് കുത്തിവെക്കപ്പെടുന്നത്.

Rupee Symbol Controversy in Tamil Nadu

ദ്രാവിഡൻ എന്നത് ദക്ഷിണേന്ത്യയുടെ മുഖമുദ്രയാണ് എന്നൊരു വാദവും കേട്ടു. തമിഴ്നാട്ടിലൊഴികെ മറ്റൊരിടത്തും ദ്രാവിഡപ്പാർട്ടി എന്ന പേര് പേറുന്ന രാഷ്ട്രീയപ്പാർട്ടി ഇല്ലതാനും.

ഇന്ന് സംസാരിക്കപ്പെടുന്ന തമിഴ് തന്നെ ദ്രാവിഡമല്ല. അല്ലെങ്കിൽത്തന്നെ പഴന്തമിഴ് തമിഴ്‌നാട്ടിൽ എത്രപേർക്ക് അറിയാം. പോട്ടെ, സെന്തമിഴോ, അതുംപോട്ടെ എന്ന് വെച്ചാലും പിന്നെയും ഉണ്ടല്ലോ കൊടുംതമിഴുകൾ പന്ത്രണ്ടെണ്ണം, പിന്നെ ലങ്കൻ തമിഴ്… ഇതൊക്കെ ആർക്കറിയാം. ഉത്തര ദ്രാവിഡ, മധ്യ ദ്രാവിഡ, ദക്ഷിണ ദ്രാവിഡ വിശേഷങ്ങൾ തെളിയിക്കപ്പെട്ടവയാണ്.

ദ്രാവിഡം എന്നേ മരിച്ചു… തമിഴ്നാട്ടുകാർ കൊന്നു… നൂറുദാഹരണങ്ങൾ പറയാൻ കഴിയും. ദ്രാവിഡപ്പാർട്ടികൾ എന്ന് സ്വയം വിളിക്കുന്നവർ യഥാർത്ഥത്തിൽ തെലുഗ് സമുദായ സംഘടനകൾ ആണെന്ന് MDMK ധനമണി പറഞ്ഞത് എത്രത്തോളം സത്യമാണ്.

തമിഴരേ, ഇനിയെങ്കിലും ഇത്തരം വിഭജനവാദം നിർത്തി ദേശത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് വേണ്ടി തർക്കിക്കുകയോ, പ്രവർത്തിക്കുകയോ ഒക്കെ ചെയ്യുക.

✍️ ജയൻ കൂടൽ

Profile: https://www.facebook.com/jayan.koodal.siju/

Summary: Rupee Symbol Controversy in Tamil Nadu

In 2009, the Indian government held a competition to design a symbol for the Indian Rupee, aiming to reflect Indian culture and values. Out of 3,331 entries, five finalists were selected, including D. Udaya Kumar, whose design was chosen as the winner in July 2010. Udaya Kumar, a Tamil Nadu native and IIT academic, also designed the Kochi-Muziris Biennale logo and received ₹250,000 for his Rupee symbol.

However, recent political developments in Tamil Nadu, particularly actions by CM M.K. Stalin, have stirred controversy. Allegedly, a shift from the official “₹” symbol to a Tamil-style “ரூ” in government documents during 2024–25 to 2025–26 is viewed by critics as a deliberate act of regionalism that undermines national unity. The article argues that such symbolic changes fuel divisive politics and urges Tamil leaders to move away from separatist rhetoric and instead contribute to the nation’s progress.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!