കവിത: കാശ്മീരമേ വരിക നിൻ ദിവ്യമാം സൗഭാഗ്യകാലം!

ഭാഗം 1

അംബരചുംബിയാം ഹിമവൽശൈലാംഗമാം കാശ്മീരം, 

നിസ്തുലോദ്യാനം തന്നിൽ ശുദ്ധാംഭസ്സാർന്ന നദി, 

താനേശാന്തം കളകളാരവം ഒഴുകീടും താഴ്വരയിൽ, 

ധ്യാനോദയത്തിനെത്തും മഹിതമാം ദേശത്തിൻ ശാന്തിയെന്തേ? 

ഭാഗം 2

മായാലീലാമയമീ പ്രകൃതിതൻ സൗന്ദര്യത്തിൻ നിറവിൽ, 

നോവുണർത്തും മുള്ളുകളുണ്ടോരോ പൂവിൻ ദളത്തിലും,

ഉയരുന്നൊരു രോദനധ്വാനം കേൾക്കുന്നിതാത്മാവിൽ, 

മായുന്നില്ലാതതേകിയ വേദനയേറുമോ കാലം ചെല്ലേ?

ഭാഗം 3

പരർ കയ്യാൽ മുറിവേറ്റോരീ ധരയിൽ,

കണ്ണീരും ചോരയും ചേർന്നൊഴുകി,

സ്വച്ഛമാം താഴ്വരയിൽ കരിനിഴൽ വീണ്,

കാശ്മീർ തേങ്ങിക്കരയുന്നു, കേൾപ്പതുണ്ടോ?

ഭാഗം 4

പണ്ടേയീ മണ്ണറിഞ്ഞൂ പടയണി, ചോരക്കളങ്ങളുമേറെ, 

തേടീ നീതിക്കു വേണ്ടീ പലരുമീ താഴ്വരയിൽ നീറി,

കാലം സാക്ഷിയായ് തേങ്ങി കഥകൾ പഴകിയതോർത്ത്,

ഉണ്ടോ ശാന്തി, സമത്വം, സകലർക്കും സൗഖ്യമേകും പുലരി? 

ഭാഗം 5

ഭാരതമെങ്ങും കനൽ നീറും നോവിലും,

കേരളമാം മഹിയിങ്കൽ കലാവേദികളിൽ,

അനുകമ്പതൻ മൊഴിയറ്റു നിൽക്കും ശ്രേഷ്ഠരേ,

എന്തുവാൻ ധർമ്മം നിങ്ങൾക്കന്യമായ് തോന്നീടുന്നുവോ?

ഭാഗം 6

ഇന്നീ മണ്ണിൽ വിതയ്ക്കും വിത്താണാർക്കോ ദുരിതത്തിൻ,

പിന്നീടെല്ലാം വെടിയുന്നൊരു നാളിൽ കാണുമോ മോക്ഷം, 

ധന്യേ, കാശ്മീരധരേ, വരിക നിൻ ദിവ്യമാം പുണ്യകാലം, 

അന്യോന്യം സ്നേഹിച്ചീടാൻ, മനസ്സുകൾ ഒന്നാകും സുകൃതം.

✍️ ജയൻ കൂടൽ

Profile link: https://www.facebook.com/jayan.koodal.siju/

Website: https://jkdrive.in/ 

Kashmir beauty and pain

Kashmir beauty and pain:

കാശ്മീരമേ വരിക നിൻ ദിവ്യമാം സൗഭാഗ്യകാലം! എന്ന ഈ കവിതയിലൂടെ പ്രകൃതിരമണീയഭൂമിയായ കാശ്മീർ തൻറെ ഭംഗിയിലും വേദനയിലും ഒരേസമയം നിറഞ്ഞ രൂപത്തിൽ തെളിയുന്നു. ഹിമഗിരികളുടെയും താഴ്വരകളുടെയും മനോഹര കാഴ്‌ചകളും ശുദ്ധജല നദികളുമൊക്കെ പശ്ചാത്തലമാകുമ്പോൾ, അതിൽ പതിഞ്ഞിരിക്കുന്ന ചരിത്രത്തിലെ വഞ്ചനയുടെയും ചതിയുടെയും നിഴലുകൾ കവിതയിലൂടെ ഉരുവാകുന്നു.

Kashmir beauty and pain

പ്രകൃതിയുടെ സൗന്ദര്യത്തിൽ മറഞ്ഞുകിടക്കുന്ന മനുഷ്യവേദനയും ആന്തരിക ആർദ്രതയും ഉൾക്കൊള്ളാൻ ശ്രമിച്ച കവിത, കാശ്മീരിന്റെ യാഥാർത്ഥ്യങ്ങളെ സ്പർശിക്കുന്നുണ്ട് – അതിന്റെ കടുത്ത ആഘാതങ്ങൾ, നഷ്ടങ്ങൾ, അകത്തുനിന്ന് ഉയരുന്ന വാക്കറ്റ അവകാശവാദങ്ങൾ. ഓരോന്നും വായനക്കാരന്റെ മനസ്സിൽ ചോദ്യങ്ങൾ പടർത്തിവിടുന്നു: ശാന്തിയുള്ള, സ്നേഹപൂർണവുമായ ഒരു കാലം ഇനിയും സാധ്യതയിൽ വരണം.

Summary

This Malayalam poem, “Kashmeerame Varika Nin Divyamam Soubhagyakaalam!”, explores Kashmir’s beauty and pain. It contrasts the stunning natural landscape with historical betrayals and calls for peace amidst violence. The poem asserts India’s resolve to defend its honor, rejecting silence in the face of terror.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!