ജെല്ലിക്കെട്ടും മങ്കമ്മപ്പോലീസും!

ആൾക്കൂട്ടത്തിനിടയിലൂടെ എന്റെ കയ്യും പിടിച്ച് മങ്കമ്മപ്പോലീസ് അതിശീഘ്രം നടന്നുതുടങ്ങി. കൂടെ അനുസരണയോടെ ഞാനും. അനൗൺസ്‌മെന്റ് തകർക്കുന്നുണ്ടായിരുന്നു. ഇളയദളപതി വിജയ് വക പൊൻമോതിരം, നടിപ്പിൻ നായകൻ സൂര്യ വക അഞ്ചു സൈക്കിൾ, മുതൽ അമൈച്വർ സ്റ്റാലിൻ അവർകൾ വക സ്കൂട്ടി… പിന്നെയും എന്തൊക്കെയോ.…