ശശി തരൂർ: തിരിച്ചുവരവിന്റെ പാതയിലോ?
ശക്തനായ ഒരു സെക്രട്ടറി ജനറൽ യുണൈറ്റഡ് നേഷനിൽ വരുന്നത് നമുക്ക് തലവേദനയാകും എന്ന് അമേരിക്ക ചിന്തിച്ചതുകൊണ്ടു മാത്രമാണ് ശശി തരൂർ UN സെക്രട്ടറി ജനറൽ ആകാതെ പോയത്. US സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസാ റൈസ് നിർബന്ധം പിടിച്ചതിനാലാണ് ഇലക്ഷനിൽ അവർ ചുവന്ന Disagree രേഖപ്പെടുത്തിയത്. (Shashi Tharoor Political Struggle).

ശശി തരൂർ: ഒരു ബഹുമുഖ പ്രതിഭ (Shashi Tharoor: A multi-faceted talent)
തരൂരിന്റെ പതനത്തിന്റെ ആരംഭം അവിടെനിന്നായിരിക്കാം തുടങ്ങിയത്. പതനം എന്ന് പറഞ്ഞത് പലർക്കും ദഹിച്ചിട്ടുണ്ടാവില്ല. തരൂരിനും ദഹിക്കില്ല. Pretend ചെയ്തേക്കാം. എന്നാലിത് ഞാൻ കാണുന്ന, വ്യക്തിപരമായ, കാര്യകാരണങ്ങൾ കൊണ്ടുള്ള അഭിപ്രായമാണ്.
ഇന്ത്യയിലെ റീഡേഴ്സ് ഡയജെസ്റ്റ് അമരക്കാരനായിരുന്ന പരമേശ്വരൻ തരൂരിന്റെ അനന്തരവനായ ശശി തരൂർ ജനിച്ചത് ലണ്ടനിലാണ്. രണ്ടു വയസ്സുള്ളപ്പോൾ തിരികെ ഇന്ത്യയിൽ എത്തിയ ശശി തരൂരിന്റെ പഠനം ഇന്ത്യയിൽ പലഭാഗത്തായി നടന്നു. 75 ൽ ചരിത്രത്തിൽ ഡിഗ്രി എടുത്തു. സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് ആയിരുന്നു. പിന്നീട് അമേരിക്കയിൽ നിന്നും ഇന്റർനാഷണൽ റിലേഷൻസിൽ MA എടുത്തു. തുടർന്ന് ലോ ആൻഡ് ഡിപ്ലോമസിയിൽ MA യും, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് അഫയറിൽ PhD യും. ഇതുകൂടാതെ പല ബഹുമതി ഡോക്ടറേറ്റുകളും അവാർഡുകളും. ഏറ്റവും പ്രായം കുറഞ്ഞ ഫ്ലെച്ചർ സ്കൂൾ ഡോക്ടറേറ്റ്, ശശി തരൂരിന്റെ റെക്കോർഡ് ആണ്.
ബഹുമുഖപ്രതിഭയായ തരൂർ എഴുത്തുകാരൻ, മികച്ച പ്രാസംഗികൻ, മികച്ച ഡിപ്ലോമാറ്റ്, സംഘാടകൻ, നിരൂപകൻ, ചരിത്ര പണ്ഡിതൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലയിലൊക്കെ തിളങ്ങിനിന്നിരുന്ന ചരിത്രം പലർക്കുമറിയാം.
യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള ശശി തരൂരിന്റെ മത്സരം (Shashi Tharoor’s race for the post of UN Secretary-General)
അദ്ദേഹത്തിന്റെ ഫിക്ഷൻ, നോൺ ഫിക്ഷൻ പുസ്തകങ്ങൾ വളരെ പ്രസിദ്ധമാണ്. തരൂരിന്റെ വിഷയത്തിലൂന്നിയുള്ള പ്രസംഗങ്ങൾക്ക് ആരാധകർ അനേകമുണ്ട്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ കാഴ്ചക്കാരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. യു എന്നിൽ സ്റ്റാഫ് ആയിത്തുടങ്ങി പിന്നീട് ഡിപ്പാർട്മെന്റ് ഹെഡ് ആയി, അവസാനം അണ്ടർ സെക്രട്ടറി ജനറൽ വരെയെത്തിയ തരൂരിന്റെ യാത്ര ആരെയും കൊതിപ്പിക്കും.
സിവിൽ വാർ വിഷയങ്ങൾ, അഭയാർത്ഥി പ്രശ്നങ്ങൾ, യു എന്നിന്റെ കമ്മ്യൂണിക്കേഷൻ നയങ്ങൾ, ബഹുഭാഷാവാദം, ആന്റി സെമെറ്റിസം, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങളിലെല്ലാം യു എന്നിൽ തരൂരിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
പിന്നീട് യു എൻ സെക്രട്ടറി ജനറൽ ആയി മത്സരിക്കാനുള്ള അവസരം തേടിയെത്തുകയും അതിൽ രണ്ടാമൻ എന്ന നിലയിൽ ഫിനിഷ് ചെയ്യുകയും ചെയ്തു. തോൽവിയോടെ വീണ്ടും യു എന്നിൽ പ്രവർത്തിക്കാനുള്ള ക്ഷണം നിരസിച്ചു തരൂർ വണ്ടികയറി.
തരൂർ: നയതന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്ക് (Tharoor: From diplomat to politician)
ഒരുപക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ് അവിടെത്തുടങ്ങി എന്നുപറയാം. ചില ഓർഗനൈസേഷനുകളിലും മറ്റും ഉപദേശകനായും, ചെയർമാൻ ആയും ഒക്കെ ഇരുന്നെങ്കിലും അതൊന്നും ആ തിളക്കമുണ്ടായിരുന്ന ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആയിരുന്നില്ല. Afras Academy for Business Communication (AABC) എന്ന പഠനസ്ഥാപനത്തിന്റെ ഒരു ബ്രാഞ്ച് തിരുവനന്തപുരത്തു വന്ന വഴി ഇതിലെയാണ്.
പല പാർട്ടികളിൽ നിന്നും ക്ഷണം ഉണ്ടായിട്ടും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് തരൂർ തീരുമാനിച്ചത്. പലതവണ വിദേശകാര്യ വകുപ്പിന്റെ നേതൃസ്ഥാനം കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ട്ടപ്പെട്ട് വെറും സഹമന്ത്രിയായി തരൂരിന് ഒതുങ്ങേണ്ടിവന്നു. സഹമന്ത്രിസ്ഥാനത്തു ഇരുന്നപ്പോഴും തരൂർ തന്റെ അറിവും കഴിവും ഭാഷാസ്വാധീനവും ഒക്കെ വിജയകരമായി ഉപയോഗിച്ചിരുന്നതിന് പല തെളിവുകളുമുണ്ട്. എന്നാൽ അദ്ദേഹത്തിലെ പൊളിറ്റീഷ്യന് അതിനു മുകളിലോട്ട് വളരാൻ സാധിച്ചില്ല… വളരാൻ സമ്മതിച്ചില്ല എന്നതാണ് ശരി.

2009 മുതൽ ശശി തരൂർ തിരുവനന്തപുരത്തിന്റെ എം പി ആണ്. അവസാന മൻമോഹൻ സിംഗ് മന്ത്രിസഭയിൽ സഹമന്ത്രി സ്ഥാനങ്ങളും പിന്നീട് NDA ഭരണങ്ങളിൽ ചില കമ്മറ്റികളിലും ആയി ആകെ ഒതുങ്ങിപ്പോയ ശശി തരൂരിന്റെ ജീവിതം പലർക്കും ഒരു പാഠമാണ്. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അതിന്റെ ഫലവും കാരണങ്ങളും എല്ലാവര്ക്കും അറിയാം. തരൂരിന്റെ കഴിഞ്ഞ 15 വർഷം, അതിനു മുൻപുള്ള 15 വര്ഷവുമായി തട്ടിച്ചുനോക്കിയാൽ ഇരുട്ടും വെളിച്ചവും പോലുള്ള വ്യത്യാസം കാണാം.
ശശി തരൂർ: പ്രതീക്ഷകളും യാഥാർത്ഥ്യങ്ങളും (Shashi Tharoor: Expectations and realities)
അന്താരാഷ്‌ട്ര മേഖലയിൽ നക്ഷത്രത്തെപ്പോലെ തിളങ്ങിനിന്നിരുന്ന ശശി തരൂർ കഴിഞ്ഞ പതിനഞ്ചു വർഷമായി തിരുവനന്തപുരത്തെ ഏതാനും പ്രദേശങ്ങളിലെ “പ്രധാന VIP” മാത്രമായി ചുരുങ്ങിയതിനെ പതനം എന്നല്ലാതെ മറ്റ് എന്ത് വിളിക്കാനാണ്. ട്രാക് മാറ്റിപ്പിടിക്ക്… പ്രിയ തരൂർ… താങ്കളിൽനിന്ന് ഇന്നത്തെ ഇന്ത്യ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്… വോട്ട് ചോദിച്ചു നടക്കുന്ന വ്യക്തിയായിട്ടല്ല… നയതന്ത്രജ്ഞനായിട്ട്… അല്ലെങ്കിൽ ഇത്തവണ ഏതെങ്കിലും ഒരു പ്രധാന പാർട്ടിയെ ലീഡ് ചെയ്യുന്ന നേതാവ് ആയിട്ടെങ്കിലും…
✍️ ജയൻ കൂടൽ
Profile link: https://www.facebook.com/jayan.koodal.siju/
Website: https://jkdrive.in/
Summary: Shashi Tharoor Political Struggle
Shashi Tharoor’s distinguished career, from a prominent diplomat to a celebrated author and politician, offers a compelling narrative of ambition and unfulfilled potential. His journey to becoming a candidate for UN Secretary-General was marked by significant achievements within the United Nations, where he served in various capacities, ultimately reaching the rank of Under-Secretary-General. His contributions spanned critical global issues, including civil war, refugee crises, communication policies, multilingualism, anti-Semitism, and Islamophobia. However, his bid for the top UN post was reportedly thwarted by geopolitical dynamics, specifically the United States’ apprehension about a strong Secretary-General, leading to a crucial “disagree” vote.
This event, while perhaps a turning point, did not diminish his intellectual prowess or public appeal. Upon declining further UN service, Tharoor embarked on a political career in India, joining the Congress party. Despite his immense talent and communication skills, his political growth within India has been perceived by many as limited, often relegated to junior ministerial roles. His continued representation of Thiruvananthapuram as an MP since 2009, while significant, has seen his international prominence seemingly diminish in contrast to his earlier career. This transformation from a global star to a regional VIP highlights a trajectory that many observers, including me, view as a “decline” from his international stature.