കവിത: വേടവിചാരം! വിപ്ലവവും, വീഴ്ചകളും!

1

ഉദിച്ചുയർന്നൂ നവഗാനലോകത്തൊരു-

താരകം, മൊഴിയുടെ മൂർച്ചയാലേ,

വശിച്ചു ജനമനമാളുകൾ വാഴ്ത്തീ,

വാക്കിൻ വേഗമിയന്ന ശൂരനെ!

2

പിന്നെയോ, മറനീക്കി വന്നൂ കഥകൾ,

ലഹരിയും കൂരിരുളും ബാധിച്ച മനസ്സിൻ,

പെൺമനസ്സുകൾ നോവിച്ച നീതികേടിൻ,

നിഴലിൽ നടന്നൊരു കറുത്ത കളികളിൻ!

3

ജാതിമിഥ്യാബോധം പാട്ടിലൂടെ,

മത- ഭ്രാന്തോ മൗനത്തിൽ ഒളിപ്പിച്ചീടും,

നീതിയും സമത്വവും കാട്ടിയ നേർവഴി-

നിന്നുമീ പാതകൾ എത്ര ദൂരെ!

4

വിപ്ലവ പ്രത്യാശ ഹൃദയത്തിൽ നിറയ്ക്കും,

നവമായ ചിന്തകൾ ദൂരങ്ങൾ കാട്ടുന്നു, 

പഴകിയ വാദങ്ങൾ പൊള്ളയാം വാദങ്ങൾ,

അന്ധാധിപത്യ കാഹളധ്വനികളും! 

5

കലയുടെ വിണ്ണിൽ ശോഭിച്ചുനിൽക്കിലും,

ജീവിതച്ചുവടുകൾ പാളിയെന്നാകിലോ,

നീതിതൻ തുലാസ്സിൽ കണക്കുകൾ തീർക്കുവാൻ,

കാലവും കാത്തുനിൽപ്പൂ, മാപ്പേകുവാൻ മടിച്ച്‌!

6

മയക്കെന്ന മദാൽഭൂതമൂർച്ഛയിൽ,

കലയും കവിതയുമുടലെടുക്കുന്നുവെങ്കിൽ,

അതാം സംസ്കൃതിക്കൊരു മഹാശാപമേ,

മതിമോഹമാരിതൻ വിഴുങ്ങലാം!

7

അകൃത്യകാരകൻ ധൃതനായ നേരത്തു,

പതിതനെന്നോതിത്തുണച്ചീടുവാൻ,

ജനൌഘമാർത്തിരമ്പീടുന്നു, നീതിതൻ,

പഥം വെടിഞ്ഞു മിഥ്യാവാദഘോഷമായ്!

8

വാഴ്ത്തിയ നാവിനാൽ തള്ളിപ്പറഞ്ഞീടും,

കാലത്തിൻ വികൃതി, യോർക്കുക നമ്മൾ,

മറഞ്ഞിരിപ്പൂ പല മുഖംമൂടിക്കുള്ളിൽ,

സത്യമേ, തിരിച്ചറിയാൻ വൈകിടും!

9

എങ്കിലും, കേരളഭൂവിൽ ചിലർ ചൊന്നീടുന്നു,

ഭാംഗലഹരിയെ വാഴ്ത്തിപ്പാടി ഭാവമോടെ,

മോഹാൽ മതിമറന്നീ മർത്യർ ഭ്രമചിത്തരായ്,

സേവിപ്പതിന്നായ് വാദിക്കുന്നു നീതിയെന്നോർത്ത്!

10

അമൂല്യമാം വന്യജീവന്റെ അംശങ്ങൾ,

പലർക്കുമിന്നവ കേവലം അലങ്കാരം,

നിയമപാശത്തിൽ കുരുങ്ങി കരയുന്നതേതവർ,

ഇതളടയുന്നത് നീതിയോ, നീതിനിഷേധമോ!

11

അമ്മ ലങ്കൻ വംശജ,യെന്തതിലെ വൈചിത്ര്യം,

കൂട്ടിക്കെട്ടാനോ, മനമെന്തറിയാത്ത ചിന്ത,

പുള്ളിപ്പുലിവരയൻ പല്ലിൻ കഥയല്ലിത്,

വംശീയതയുടെ വിളിപ്പാടല്ലോ!

12

ഉൾക്കനലുകൾ കെട്ടടങ്ങും മുൻപേ,

തെളിഞ്ഞു വരട്ടെ നന്മതൻ വെളിച്ചം,

ദുഷ്ചിന്തകൾ മറന്നാൽ, ലഹരിയെ വെടിഞ്ഞാൽ,

പുതിയൊരു പാതയിൽ ഉണരാം വീണ്ടും!

✍️ ജയൻ കൂടൽ

Profile link: https://www.facebook.com/jayan.koodal.siju/

Website: https://jkdrive.in/ 

Vedan rapper controversy and redemption

വിമർശനാത്മകവും ആശങ്ക നിറഞ്ഞതും ധാർമ്മികരോഷം പ്രകടിപ്പിക്കുന്നതുമായ സ്വരത്തിലുള്ള കവിത. പാട്ടുകളിലൂടെ ജനമനസ്സുകളിൽ ഇടം നേടുകയും വാക്കുകളാൽ ശ്രദ്ധേയനാവുകയും ചെയ്ത ഒരു കലാകാരന്റെ ജീവിതം ലഹരിക്കും തെറ്റായ ചിന്തകൾക്കും വഴിമാറുന്നത് സമീപകാലത്ത് നാം കണ്ടു.

പ്രതിഭയും പതനവും ഒരുമിച്ചു കാണേണ്ടി വരുന്ന സങ്കീർണ്ണമായ അനുഭവമാണിത്. അദ്ദേഹത്തിന്റെ കല പലപ്പോഴും വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. സമൂഹത്തെ കാർന്നുതിന്നുന്ന മതഭ്രാന്ത് പോലുള്ള വിഷയങ്ങളെ അവഗണിച്ചപ്പോൾത്തന്നെ, അയിത്തവും ജാതിവിദ്വേഷവും തന്റെ പാട്ടുകൾക്ക് വിഷയമാക്കി. അതേസമയം, പ്രതീക്ഷ നൽകുന്ന ചില രാഷ്ട്രീയ ചിന്തകളും ചിലപ്പോൾ പിന്തിരിപ്പൻ സിദ്ധാന്തങ്ങളും ഇതേ കലാകാരനിൽ നിന്ന് പുറത്തുവന്നു.

ലഹരി ഉപയോഗത്തിന്റെ പേരിൽ പിടിക്കപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. നിർഭാഗ്യവശാൽ, ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിന്റെ ലഹരി ഉപയോഗത്തെയും പിന്തുണക്കുകയും, ‘ഇരവാദം’ ഉയർത്തി പ്രതിരോധിക്കുകയും ചെയ്യുന്ന കാഴ്ചയും നാം കണ്ടു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. കലയിലെ ഉയർച്ചയോ പ്രശസ്തിയോ നിയമത്തിന് അതീതമല്ലെന്നും തെറ്റുകൾക്ക് നീതിപീഠത്തിന് മുന്നിൽ ഉത്തരം നൽകേണ്ടിവരുമെന്നുമുള്ള അടിസ്ഥാന തത്വം ഇവിടെ വിസ്മരിക്കപ്പെടരുത്.

ചെയ്ത തെറ്റുകൾ തിരിച്ചറിഞ്ഞ്, ലഹരിയുടെയും വിദ്വേഷത്തിന്റെയും ലോകം വെടിഞ്ഞ്, തന്റെ പ്രതിഭയെ ക്രിയാത്മകമായി ഉപയോഗിക്കുന്ന നല്ലൊരു കലാജീവിതത്തിലേക്ക് അദ്ദേഹം മടങ്ങിവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

Vedan rapper controversy and redemption
Summary: Vedan rapper controversy and redemption

Vedan, a noted rapper known for his powerful lyrics and socio-political themes, captivated public attention with his bold voice and poetic insight. However, his journey took a troubling turn due to substance abuse and controversial shifts in ideology. Often highlighting caste discrimination and societal flaws, he paradoxically sidestepped pressing issues like religious fanaticism. Recent legal troubles further complicated his narrative, sparking mixed public reactions. Despite the setbacks, there’s a collective hope that Vedan recognizes his missteps and reclaims his artistic voice for positive change. His return to a purposeful creative path is not just desirable – it’s necessary for the times we live in.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!